വാക്സിനുകളും വീര്യം കൂടിയ ആന്‍റി ബയോട്ടിക്കുകളും പിടിച്ചെടുത്തു

254

തിരുവനന്തപുരം: പാലോട് പെരിങ്ങമലയില്‍ അനധികൃത വില്‍പനക്കായെത്തിച്ച വാക്സിനുകളും വീര്യം കൂടിയ ആന്‍റി ബയോട്ടിക്കുകളും പിടിച്ചെടുത്തു. മാസ് ഏജന്‍സീസില്‍ നിന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം ഇവ പിടികൂടിയത്ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . വാക്സിനുകളും വീര്യം കൂടിയ മരുന്നുകളും കടില്‍ നിന്ന് പിടിച്ചെടുത്തു . മരുന്നുകള്‍ വല്‍പന നടത്താന്‍ വേണ്ട ലൈസന്‍സുകളോ മറ്റ് രേഖകളോ ഇല്ലാതെയാണ് മരുന്നുകള്‍ സൂക്ഷിച്ചതും വില്‍പന നടത്തിയതുമെന്ന് കണ്ടെത്തിയിട്ടുണ്ട് . കടയ്ക്കും ഡ്രഗ്സ് ലൈസന്‍സ് ഇല്ല . സര്‍ക്കാരില്‍ നിന്ന് സൗജന്യമായി കിട്ടുന്ന ചില മരുന്നുകളും വില്‍പനക്കെത്തിച്ചവയില്‍ ഉണ്ടെന്നും അവ വില്‍പന നടത്തിയിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി മാസ് ഏജന്‍ഡസി ഉടമ അന്‍ഫറിനെതിരെ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം കേസെടുത്തു . ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക് ആക്ട് അനുസരിച്ചാണ് നടപടി . അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണിത് . അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ പികെ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ സന്തോഷ് മാത്യു ,വിനോദ് ,അജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

NO COMMENTS

LEAVE A REPLY