കന്നടഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ ചെയ്ത തസ്തികളിലെ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണം

73

കാസര്‍കോട് : കന്നടഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ ചെയ്ത തസ്തികളിലെ ഒഴിവുകള്‍ ഉടന്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭാഷാ ന്യൂനപക്ഷ സമിതി യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക വകുപ്പ് മേധാവികള്‍ക്ക് കര്‍ശനം നിര്‍ദേശം നല്കി. പി.എസ് സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത തസ്തികളില്‍,പി എസ് സി യില്‍ നിന്നും നിരാക്ഷേപ പത്രം വാങ്ങി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തണം.പഞ്ചായത്ത്തലത്തില്‍ വിതരണം ചെയ്യുന്ന വിവിധ ഫോമുകളില്‍ കന്നടയിലും നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

പഞ്ചായത്ത് ഓഫീസുകളിലെ ബോര്‍ഡുകളില്‍ കന്നടയിലും വിവരങ്ങള്‍ രേഖപ്പെടുത്തണം.ബസ് സ്റ്റാന്‍ഡിലെ ബസ് സമയ പട്ടികയും അനൗണ്‍സ്‌മെന്റും ലോക്കല്‍ ബസുകളിലെ ബോര്‍ഡും കന്നടയില്‍ കൂടി പ്രദര്‍ശിപ്പിക്കുന്നതിന് യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.കന്നട ന്യൂനപക്ഷ മേഖലയിലെ 358 അങ്കണ്‍വാടികളില്‍ അധ്യാപിക മാര്‍ക്ക് കന്നട കൈപുസ്തകങ്ങള്‍ വിതരണം ചെയ്തായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.

കാസര്‍കോട് താലൂക്കിനെ വിഭജിച്ച് മഞ്ചേശ്വരം താലൂക്ക് രൂപീകരിച്ചപ്പോള്‍,മഞ്ചേശ്വരത്തിന് ഭാഷാ ന്യൂനപക്ഷ പദവി നഷ്ടപ്പെട്ടാതായും,ഇത് പുന;സ്ഥാപിക്കാനുള്ള നടപടി വേണമെന്ന് ഭാഷാ ന്യൂനപക്ഷ കമ്മിറ്റി അംഗം ഉമേശ് എം സാലിയാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ഭാഷാന്യൂനപക്ഷ മേഖലയിലെ ജനങ്ങളുടെ ചിരത്കാല അഭിലാഷമായ ഗവണ്‍മെന്റ് കന്നട പ്രസ് യാഥാര്‍ത്ഥമാകുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഭാഷാ ന്യൂനപക്ഷ കമ്മിറ്റി അംഗം എസ് വി ഭട്ട് പറഞ്ഞു.

ഈ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു.യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക അധ്യക്ഷത വഹിച്ചു.ഹുസ്സൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍,ന്യൂനപക്ഷ കമ്മിറ്റി അംഗങ്ങളായ ഉമേശ് എം സാലിയാന്‍, എസ് വി ഭട്ട്,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.

മഞ്ചേശ്വരം താലൂക്കിനെ ഭാഷാ ന്യൂനപക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തണം

മഞ്ചേശ്വരം താലൂക്കിനെ ഭാഷാ ന്യൂനപക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. തുളു അക്കാദമി അക്കാദമി അംഗം ബാലകൃഷ്ണ ഷെട്ടി ഗാര്‍ സംബന്ധിച്ചു.

NO COMMENTS