വി.ടി ബല്‍റാമിന് നേരെ തൃത്താലയില്‍ കയ്യേറ്റ ശ്രമവും ചീമുട്ടയേറും

277

പാലക്കാട് : എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെ സംഘര്‍ഷം. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്. ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. എംഎല്‍എക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

NO COMMENTS