സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാരിന്‍റെ ധാര്‍മികതയാണ് വി.എസ്.അച്യുതാനന്ദന്‍ ചോദ്യംചെയ്തതെന്ന് വി.ടി.ബല്‍റാം

187

കോഴിക്കോട് • സ്വാശ്രയ സമരത്തോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടിലെ ധാര്‍മികതയാണ് വി.എസ്.അച്യുതാനന്ദന്‍ ചോദ്യംചെയ്തതെന്ന് വി.ടി.ബല്‍റാം എംഎല്‍എ. സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്ന് വിഎസ് പറയുമ്ബോള്‍ സമരത്തിലെ ന്യായം അദ്ദേഹം അംഗീകരിക്കുകയാണ്. എന്നാല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പറയുന്നത് എങ്ങനെ സ്വീകരിക്കണമെന്നത് ആ പാര്‍ട്ടിക്കുവിടുകയാണെന്നും ബല്‍റാം പറഞ്ഞു.ജനകീയ സമരങ്ങളോട് എന്നും സ്വന്തം നിലപാട് വ്യക്തമാക്കുന്ന ആളാണ് വിഎസ്. പുതിയ സ്വാശ്രയ ഫീസ് നിരക്കുകൊണ്ട് സിപിഎം നേതൃത്വത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജിനാണ് ഏറ്റവും വലിയ നേട്ടം. ഇത് സിപിഎമ്മുകാരുടെതന്നെ മനസ്സില്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നുതന്നെയാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച്‌ നിരാഹാര സമരത്തിലേക്കു കടക്കാന്‍ കോണ്‍ഗ്രസിലെ എല്ലാ എംഎല്‍എമാരും തയാറാണെന്നും ബല്‍റാം പറഞ്ഞു.