സീഡ് അതോറിറ്റിയിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും : വി.എസ്. സുനില്‍കുമാര്‍

213

തൃശൂര്‍ • സംസ്ഥാന സീഡ് അതോറിറ്റിയിലെ വിത്ത് ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഒരേ ഏജന്‍സികള്‍ക്ക് തുടര്‍ച്ചയായി നല്‍കിയ കരാറുകള്‍ റദ്ദാക്കാനും കൃഷി മന്ത്രിയുടെ നിര്‍ദേശം. സീഡ് അതോറിറ്റിയിലെ ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി നടത്തുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വിതയ്ക്കാതെ കൊയ്യുന്നവര്‍ എന്ന മനോരമ ന്യൂസ് അന്വേഷണ പരമ്ബരയാണ് കോടികളുടെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് വിത്ത് ശേഖരിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വന്‍ വിത്തിറക്കുമതി നടത്തി. ഇതര സംസ്ഥാനങ്ങളില്‍ 16 രൂപയുള്ള വിത്ത് 40 രൂപയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കിയുള്ള കോടികളുടെ വെട്ടിപ്പ്.

വിത്തിറക്കുമതിക്കും വിതരണത്തിനുമെല്ലാം വര്‍ഷങ്ങളായി ഒരേ ഏജന്‍സികള്‍ക്ക് തന്നെ കരാര്‍ നല്‍കുക. ഇങ്ങിനെ സീഡ് അതോറിറ്റിയില്‍ നടക്കുന്നതായി മനോരമ ന്യൂസ് കണ്ടെത്തിയ ക്രമക്കേടെല്ലാം ഗൗരവമെന്ന് വിലയിരുത്തിയാണ് വിജിലന്‍സ് അന്വേഷണത്തിന് കൃഷിവകുപ്പ് ശുപാര്‍ശ ചെയ്തത്.
നെല്‍വിത്തിന് പുറമെ മറ്റ് വിത്തുകളുടെ ഇറക്കുമതിയും അന്വേഷിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കൃഷിക്കാവശ്യമായ പരമാവധി വിത്തുകള്‍ സംസ്ഥാനത്തുല്‍പാദിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY