തൃശൂരില്‍ കോള്‍പാടം നികത്തിയത് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍

244

തൃശൂര്‍ • തൃശൂരില്‍ കോള്‍പാടം നികത്തിയത് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിഭൂമി മന്ത്രി സന്ദര്‍ശിച്ചു. മണ്ണിട്ടു നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കുമെന്നു മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. രേഖ തിരുത്താന്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനതലത്തില്‍ രേഖകള്‍ തിരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കൃഷിമന്ത്രിയുടെ നാടായ തൃശൂരിലെ അരിമ്ബൂരില്‍ ഏക്കറ് കണക്കിനു കോള്‍പ്പാടമാണ് ഭൂമാഫിയ നികത്തിയത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്റ്റോപ് മെമ്മോ നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം. അരിമ്ബൂരിലെ ചാലാടിപ്പാടത്തിന്റെ ഒരറ്റമാണ് മണ്ണിട്ട് കരയാക്കി തുടങ്ങിയിരിക്കുന്നത്. മണ്ണ്, കോണ്‍ക്രീറ്റ്, പ്ളാസ്റ്റിക്, സിമന്റ് പൊടി അങ്ങിനെ സകല മാലിന്യങ്ങളും കൊണ്ടിട്ട് നികത്തി നികത്തി മുന്നേറുകയാണ്. കൃഷി തുടരുന്ന പാടത്തില്‍ രണ്ടേക്കറോളം കരയാക്കി മാറ്റിക്കഴിഞ്ഞു. കൃഷിക്കെന്നുപറഞ്ഞ് കബളിപ്പിച്ച്‌ കര്‍ഷകരില്‍നിന്നു പാടം വാങ്ങിയവരാണു നികത്തലിന് പിന്നില്‍. പാടത്തിന്റെ നടുവില്‍ ഇഷ്ടിക നിര്‍മാണകേന്ദ്രവും സംഘം ഉയര്‍ത്തി.

NO COMMENTS

LEAVE A REPLY