പലയിടങ്ങളിലും പാര്‍ട്ടി ദുര്‍ബലമാണ്, ജനകീയ സമരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം;പാര്‍ട്ടി നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കത്ത് നല്‍കി

188

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കത്ത് നല്‍കി. പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണണെന്നും, ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണമെന്നുമാണ് വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടത്. മകന്‍ അരുണ്‍കുമാര്‍ മുഖേനയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്. സിപിഎമ്മിന്‍റെ കേന്ദ്ര നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് വിഎസ് കത്ത് നല്‍കിയത്. പലയിടങ്ങളിലും പാര്‍ട്ടി ദുര്‍ബലമാണ്, ജനകീയ സമരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിഎസിന്‍റെ കത്തിലുണ്ട്. നോട്ട് നിരോധന വിഷയത്തില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ടാകണമെന്നും വിഎസിന്‍റെ കത്തിലുണ്ട്.

NO COMMENTS

LEAVE A REPLY