മാണി, ലീഗ് സഹകരണത്തിനെതിരെ വി.എസ്

155

തിരുവനന്തപുരം: കെ.എം. മാണിയുമായും മുസ്‌ലിം ലീഗുമായും സഹകരിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍. മാണി അഴിമതി വീരനും, ലീഗ് വര്‍ഗീയ പാര്‍ട്ടിയുമാണെന്നു വി.എസ്. പറഞ്ഞു.
കെ.എം. മാണി ഏറ്റവും വലിയ അഴിമതി വീരനാണെന്നു കേരളം കണ്ടതാണെന്നു വി.എസ്. പറഞ്ഞു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യവും പ്രസിദ്ധമാണ്. ഇത്തരക്കാര്‍ സിപിഎമ്മിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വി.എസ്. പറഞ്ഞു.