സരിത നല്‍കിയ കത്ത് വി.എസ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

182

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്.നായര്‍ ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് കത്തെഴുതി. കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാണ് കത്തിലെ മുഖ്യ ആവശ്യം. കത്ത് വി.എസ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. കേസ് സിബിഐയ്ക്ക് വിടാന്‍ കഴിയുമെങ്കില്‍ അതിനുള്ള സാധ്യത പരിശോധിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.ജേക്കബ് തോമസ്, ഋഷിരാജ് സിംഗ് തുടങ്ങിയ വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യവും വി.എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവില്‍ സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ പരിധിയിലാണ്.

NO COMMENTS

LEAVE A REPLY