നെല്‍വയല്‍ – നീര്‍ത്തട നിയമ ഭേദഗതി ; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന്‍ വി.എസ്

268

തിരുവനന്തപുരം: നെല്‍വയല്‍ – നീര്‍ത്തട നിയമ ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ബില്ലിനെ കുറിച്ച്‌ പലരിലും ആശങ്കയുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിന്‍റെ അന്തസത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് അറിയിച്ചു.

NO COMMENTS