നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മുഖത്തേറ്റ പ്രഹരമാണ് പരാജയമെന്ന് വി എസ് അച്യുതാനന്ദന്‍

204

തിരുവനന്തപുരം : നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മുഖത്തേറ്റ കനത്ത പ്രഹരമാണ് ബിജെപിയുടെ പരാജയമെന്ന് വി എസ് അച്യുതാനന്ദന്‍. അധികാരവും, പണവും നിര്‍ലോഭം ഒഴുക്കി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ മോദിയും കൂട്ടരും നടത്തിയ ഗൂഢനീക്കങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു പാളിസായിരിക്കുകയാണ്. കര്ണാടകത്തിലെ ബി ജെ പിയുടെ തോല്‍വി 2019ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു തുടക്കമാണെന്നും വിഎസ് പറഞ്ഞു. രാജ്യത്തെ ജനാധിപത്യമതനിരപേക്ഷ ശക്തികള്‍ ഒരുമിച്ചു നിന്നാല്‍ ബി ജെ പി യെയും, സംഘപരിവാറിനെയും തോല്‍പ്പിക്കുകയെന്നത് വളരെ എളുപ്പമാണെന്നതാണ് കര്‍ണാടക നല്‍കുന്ന പാഠം. അതുകൊണ്ട് ജനാധിപത്യമതനിരപേക്ഷ ശക്തികളുടെ വിപുലമായ ഐക്യവും, യോജിപ്പും ഉണ്ടാക്കിയെടുക്കണമെന്നും വി.എസ് കൂട്ടിച്ചേർത്തു.

NO COMMENTS