ത്രിപുരയിലെ ബിജെപി,ആര്‍എസ്‌എസ് അക്രമം ; വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

192

തിരുവനന്തപുരം : ബിജെപിയും ആര്‍എസ്‌എസും ത്രിപുരയില്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പു വരുത്തുന്നതിനും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.

ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനകം ബിജെപിക്കാര്‍ അവിടത്തെ സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയുന്നില്ലാ എന്നു മാത്രമല്ല, തെരുവുകളില്‍ നിന്നു പോലും അവരെ അടിച്ചോടിക്കുകയാണ്. ഇതുമൂലം നിവൃത്തിയില്ലാതെ നിരവധി പേര്‍ കാടുകളില്‍ അഭയം തേടുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.
മഹാനായ ലെനിന്റെ പ്രതിമ അക്രമിസംഘം തകര്‍ത്തിരിക്കുകയാണ്. ഇനിയവര്‍ തമിഴ്നാട്ടിലെ ദ്രാവിഡ ജനതയുടെ വീരപുരുഷനും, നവോത്ഥാന നായകനുമായ പെരിയാറിന്റെ പ്രതിമയും തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹംഭാവത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ജനജീവിതം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി, ആര്‍എസ്‌എസ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ അടിയന്തിരമായി നടത്തണമെന്നാണ് കത്തില്‍ വി എസ് ആവശ്യപ്പെട്ടത്

NO COMMENTS