ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷപദവി : സര്‍ക്കാര്‍ അറിയിക്കുന്നതനുസരിച്ചു ചുമതലയേല്‍ക്കുമെന്നു വിഎസ്

181

തിരുവനന്തപുരം• ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷപദവി ഏറ്റെടുത്തോ ഇല്ലയോ എന്ന കാര്യത്തില്‍ അവ്യക്തത നിലനിര്‍ത്തി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. സര്‍ക്കാര്‍ അറിയിക്കുന്നതനുസരിച്ചു ചുമതലയേല്‍ക്കുമെന്നു വിഎസ് പറഞ്ഞു. വിഎസ് ചുമതലയേറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ വ്യക്തമാക്കിയിരുന്നു.കമ്മിഷന്‍ അധ്യക്ഷനായി നിയമിതനായ വിഎസിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച്‌ ഉത്തരവിറങ്ങിയിരുന്നു. ഐഎംജിയില്‍ത്തന്നെയാകും ഓഫിസ് പ്രവര്‍ത്തിക്കുകയെന്ന സൂചനയും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഓഫിസ് സെക്രട്ടേറിയറ്റിനുപുറത്തു പ്രവര്‍ത്തിക്കുന്നതില്‍ വിഎസ് അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY