അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അപചയം സംഭവിച്ചുവെന്ന് വിഎസ് അച്യുതാനന്ദന്‍

168

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അപചയം സംഭവിച്ചുവെന്ന് വിഎസ് അച്യുതാനന്ദന്‍. ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമായി മാറാന്‍ പാടില്ലായിരുന്നു എന്നും ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി കണ്ണന്താനം പോയെന്നും അച്യുതാനന്ദന്‍ വിമര്‍ശിച്ചു. കണ്ണന്താനത്തെ പിണറായി അഭിനന്ദിച്ചതും വി.എസ് തള്ളി. കണ്ണന്താനത്തെ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് ചൂണ്ടിക്കാട്ടി.