കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്ന് വി എസ് അച്യുതാനന്ദന്‍

187

തിരുവനന്തപുരം : കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഉടമസ്ഥാവകാശം സര്‍ക്കാരിന് നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരം കൈമാറുന്നതെങ്കിലും ഭാവിയില്‍ ഇത് സ്വകാര്യ മുതലാളികളുടെ കൈയില്‍ അകപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു. കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതിനെതിരെ സിവില്‍ കേസ് നല്‍കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അഡ്വക്കേറ്റ് ജനറലും ഇത്തരമൊരു നിയമോപദേശം നല്‍കിയതാണ്. എന്നാല്‍ സിവില്‍ കേസിന്റെ സാധ്യത പരിശോധിക്കാതെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. കൊട്ടാരം സര്‍ക്കാരില്‍ത്തന്നെ നിക്ഷിപ്തമാക്കുന്നതിന് ഇനിയും സിവില്‍ കേസ് കൊടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്നും വി എസ് പറഞ്ഞു.