കോണ്‍ഗ്രസിന് അന്തസുണ്ടെങ്കില്‍ എം വിന്‍സെന്‍റിനെ രാജി വയ്പ്പിക്കണം : വി എസ്

208

തിരുവനന്തപുരം: കോണ്‍ഗ്രസിനു അന്തസുണ്ടെങ്കില്‍ എം. വിന്‍സെന്റിനെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. കേസില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിച്ച്‌ കണ്ടെത്തട്ടെയെന്നും, ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ് പ്രതിയെ രക്ഷിക്കാനുള്ള നാണം കെട്ട പണിയാണ് കോണ്‍ഗ്രസിന്റേതെന്നും വി എസ് പറഞ്ഞു.