ട്രാവന്‍കൂര്‍ ടൈറ്റാനിയം അപകടത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് വി എസ്

223

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അപകടത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. പ്ലാന്റിന്റെ നിര്‍മ്മാണവേളയില്‍ കോടികളുടെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് കണ്ണൂര്‍ സ്വദേശി ഹരീന്ദ്രന്‍ മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. പുതുതായി പണിത ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ ചിമ്മിനിയാണ് തകര്‍ന്ന് വീണത്. വേളിയിലെ പ്ലാന്റിലാണ് അപകടം. ഇരുവരും, തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

NO COMMENTS