അമ്മ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ്

190

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘനടയായ അമ്മയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അമ്മയിലെ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണം. സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്നും വിഎസ് പറഞ്ഞു.