ഗ്രൂപ്പല്ല, മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചത് : വി എം സുധീരന്‍

206

തിരുവനന്തപുരം: ഗ്രൂപ്പ് പരിഗണന വച്ചല്ല, മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എഐസിസിയുടെ തീരുമാനം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാ തലത്തിലും കൂടിയാലോചനകള്‍ക്ക് ശേഷം പുനസംഘടന ഇതാദ്യമാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ട്. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. കാര്യക്ഷമമമല്ലാത്ത തലങ്ങളില്‍ പുനക്രമീകരണം വേണ്ടിവരും. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്‍ കാര്യമായ മാറ്റം വരും. കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പുനസംഘടന എങ്ങനെ വേണമെന്ന് എഐസിസി തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY