കേരളം കുറ്റവാളികളുടെ പറുദീസയായെന്ന് വി.എം.സുധീരന്‍

198

തിരുവനന്തപുരം:ക്രിമിനല്‍ കുറ്റവാളികളുടെ പറുദീസയായി കേരളം മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാനതല ശിശുദിന ആഘോങ്ങളുടെ ഉദ്ഘാടനം നന്ദാവനം പ്രൊ.കൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷന്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുക ആയിരുന്നു സുധീരന്‍. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ കേരളത്തില്‍ നഷ്ടമായിരിക്കുന്നു. മനുഷ്യബന്ധങ്ങളില്‍ വലിയവിള്ളല്‍ വീണിരിക്കുന്നു. ശാസ്ത്രം വളര്‍ന്നു പക്ഷേ എല്ലാവരും നെറ്റിലും ഫേണിലും ഫേയ്‌സ്ബുക്കിലുമായി മാത്രം ബന്ധങ്ങള്‍ സൃഷ്ടിച്ച് അവനനവലിലേക്ക് ചുരുങ്ങുന്നു. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അപകടം കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയണം.ഇതിനാവശ്യമായ ബോധവത്ക്കരണ പരിപാടികള്‍ നടത്താന്‍ ജവഹര്‍ ബാലജനവേദിയെ പോലുള്ള സംഘടനകള്‍ മുന്നോട്ട് വരണം. അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും കേരളത്തിന്‍റെ സമാധാന അന്തരീക്ഷം നഷ്ടമാക്കി. അച്ഛന്‍ നഷ്ടപെട്ട കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. സമാധാന അന്തരീക്ഷത്തില്‍ മാത്രമേ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം സാധ്യമാവുകയുള്ളു. മതേതരത്വം തകര്‍ക്കുവാനുള്ള ശ്രമം കേരളത്തില്‍ ഒരു ഭാഗത്ത് ശക്തമായി നടക്കുന്നു. ഇക്കാര്യത്തില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ആശങ്ക ഉളവാക്കുന്നു. മതേതരഭാരതം സൃഷ്ടിക്കുവാനുള്ള ജവഹര്‍ലാല്‍ നെഹറുവിന്‍റെ ശ്രമങ്ങള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. നെഹറുവിന്റെ ജീവിതം കുട്ടികള്‍ മാതൃകയാക്കണം.

ജവഹര്‍ ബാലജനവേദി സംസ്ഥാന പ്രസിഡന്റ് മാസ്റ്റര്‍ അദിത്ത് കിരണ്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ ചലചിത്ര അവാര്‍ഡ് ജേതാവ് കുമാരി ദേവുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ചെയര്‍മാന്‍ ജീ.വി.ഹരി,വൈസ് ചെയര്‍മാന്‍ പി.ആര്‍.ജോയ്, കോര്‍ഡിനേറ്റര്‍ ആനന്ദ് കണ്ണശ സാദിഖ്,അഭിരാമന്‍, എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY