രാമപുരത്ത് കോട്ടമല പാറമടക്കെതിരെ സമരം ചെയ്തവരെ കേസെടുത്ത് ജയിലിലടച്ച പോലീസ് നടപടി അപലപനീയം : വി.എം. സുധീരന്‍

150

കോട്ടയം ജില്ലയിലെ രാമപുരത്ത് കോട്ടമല പാറമടക്കെതിരെ സമാധാനപരമായി സമരം ചെയ്ത വൈദികനുള്‍പ്പടെയുള്ള തദ്ദേശവാസികളുടെ പേരില്‍ അന്യായമായി കേസെടുത്ത് ജയിലിലടച്ച പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഒരു പ്രദേശത്തെ ജനജീവിതത്തെ പാടേ തകര്‍ക്കാനുള്ള പാറമട മാഫിയയുടെ ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് രക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY