ഹൈക്കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഭീഷണിപ്പെടുത്തി സംഭവം ഒരുകൂട്ടം അഭിഭാഷകരുടെ ഗുണ്ടായിസമാണെന്ന് വി.എം. സുധീരന്‍

175

തിരുവനന്തപുരം: ചീഫ് ജസ്റ്റിസ് വിളിച്ച യോഗത്തിലെ ധാരണപ്രകാരം ഹൈക്കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഭീഷണിപ്പെടുത്തി വിലക്കിയ സംഭവം ഒരുകൂട്ടം അഭിഭാഷകരുടെ ഗുണ്ടായിസമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. അഭിഭാഷകര്‍ക്ക് മുഖ്യമന്ത്രിയാണ് പ്രചോദനം നല്‍കുന്നത്. സര്‍ക്കാറിന്റെ മാധ്യമവേട്ട തുടരുകയാണ്. ഇത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ മൗനം അഭിഭാഷകര്‍ മുതലെടുക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു.