മദ്യ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ മാറി : വി.എം സുധീരന്‍

150

എടപ്പാള്‍: മദ്യ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ മാറുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയത്തില്‍ തിരുത്തല്‍ വരുത്തി ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മദ്യ നയം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യലോബികളെ കൂട്ടുപിടിച്ച്‌ സര്‍ക്കാര്‍ കച്ചവടം നടത്തുകയാണ്. മദ്യനയത്തില്‍ സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഈ തീരുമാനത്തിലൂടെ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.തറഭാഷയിലാണ് സി.പി.എം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത:സത്ത തകര്‍ക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം ഇടപെടണം. എല്‍.ഡി.എഫ് ഭരണം മോദി ഭരണത്തിന്റെ പതിപ്പാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

NO COMMENTS

LEAVE A REPLY