കെപിസിസിയുടെ പുതിയ നേതൃത്വം തഴക്കവും പഴക്കവുമുള്ളവരാണെന്ന് വി എം സുധീരന്‍

173

തിരുവനന്തപുരം : കെപിസിസിയുടെ പുതിയ നേതൃത്വം വിവിധ മേഖലകളില്‍ തഴക്കവും പഴക്കവുമുള്ളവരാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നല്ലൊരു ടീമിനേയാണ് കേരളത്തിലെ കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. നല്ല രീതിയില്‍ മുന്നോട്ടു പോകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. നിലവിലുള്ള സംഘടനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇക്കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS