യു.ഡി.എഫ് യോഗത്തില്‍ നിന്നും വി.എം.സുധീരന്‍ ഇറങ്ങിപ്പോയി

181

തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്നും മാണിയുടെ വരവ് ശക്തിപ്പെടുത്തില്ലെന്നും മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും സുധീരന്‍ വ്യക്തമാക്കി. ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശവനവുമായി വിഎം സുധീരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കീഴടങ്ങിയെന്നും നേതൃത്വത്തിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS