യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു. പ്രവര്‍ത്തകരെ അതിക്രൂരമായി വേട്ടയാടിയ പോലീസിന്‍റെ നടപടി അങ്ങേയറ്റം അപലപനീയം : വി.എം. സുധീരന്‍

163

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു. പ്രവര്‍ത്തകരെ അതിക്രൂരമായി വേട്ടയാടിയ പോലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കൊടിയ മര്‍ദ്ദനങ്ങള്‍ നടത്തിയും അതിക്രമങ്ങള്‍ ചെയ്തും, സമരരംഗത്ത് ഉറച്ചുനില്‍ക്കുന്ന കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നേറ്റത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി കരുതേണ്ട. പോലീസ് അതിക്രമങ്ങളെ അതിജീവിച്ചുകൊണ്ട് വര്‍ദ്ധിതവീര്യത്തോടെ കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകും. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും പൂര്‍ണ്ണപിന്തുണ അവരോടൊപ്പം ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.