തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ; ഹൈക്കോടതി പരാമര്‍ശം ഗൗരവമേറിയതാണെന്ന് വി.എം സുധീരന്‍

186

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശം ഗൗരവമേറിയതാണെന്ന് വി.എം സുധീരന്‍. ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോമസ് ചാണ്ടി സ്വയം രാജിവയ്ക്കില്ല. അതിനാല്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതിവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജി വാങ്ങിയ മുഖ്യമന്ത്രി എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നും സുധീരന്‍ ചോദിച്ചു.

കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി കൂടിയാണെന്നും സുധീരന്‍ പറഞ്ഞു. ഇനിയും തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാനാകില്ല. കോടതി പരാമര്‍ശത്തിലൂടെ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.

NO COMMENTS