ഇടതു സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനുള്ള ധൈര്യമുണ്ടോയെന്നു വി.എം സുധീരന്‍

165

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ മുന്‍ കെപിസിസി പ്രസിഡന്റും വി എം സുധീരന്‍ . മദ്യനയവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇടതു സര്‍ക്കാരിനു ഇപ്പോഴത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനുള്ള ധൈര്യമുണ്ടോയെന്നു വി.എം സുധീരന്‍ ചോദിച്ചു. സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതിനു കാരണം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയമല്ല . സംസ്ഥാനത്ത് മാലിന്യവും കൊതുകും തെരുവുനായും വര്‍ധിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം കുറയാന്‍ കാരണമെന്നു സുധീരന്‍ പറഞ്ഞു.

NO COMMENTS