നഗര പ്രദേശത്തെ മദ്യശാലകള്‍ക്ക് ദൂരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.എം സുധീരന്‍

156

തിരുവനന്തപുരം: നഗര പ്രദേശത്തെ മദ്യശാലകള്‍ക്ക് ദൂരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ദൂരപരിധി സംബന്ധിച്ച വിധിയില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ ഉത്തരവെന്നും സുധീരന്‍ വിമര്‍ശിച്ചു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ അരകിലോ മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ക്ക് അനുമതി നിഷേധിക്കുന്ന വിധിയായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതില്‍ വ്യക്തത വരുത്തി പുതിയ വിധിയും സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. നഗര പരിധിയില്‍ നിയന്ത്രണം ബാധകമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്