സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് വി.എം സുധീരന്‍

160

തിരുവനന്തപുരം : സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും എന്തെങ്കിലും ഔചിത്യബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും സുധീരന്‍ തുറന്നടിച്ചു. സെന്‍കുമാറിന്റെ നിയമനം മനപൂര്‍വം നീട്ടിവെക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതിയില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കിയത്. ഈ നടപടി തെറ്റായിപ്പോയി. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള വിധിയില്‍ വ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നീതി വ്യവസ്ഥയില്‍ ആദരവുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ അന്നു തന്നെ വിധി നടപ്പിലാക്കണമായിരുന്നുവെന്നും ആ വിധിയോട് കാട്ടിയ അനാദരവിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY