സബ്‌സീഡിയുള്ള പാചകവാതകത്തിനും വിമാന ഇന്ധനത്തിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം : വി.എം. സുധീരന്‍

187

സബ്‌സീഡിയുള്ള പാചകവാതകത്തിനും വിമാന ഇന്ധനത്തിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. അതിരൂക്ഷമായ വിലക്കയറ്റം മൂലം ഇപ്പോള്‍ തന്നെ പൊറുതിമുട്ടുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഏഴ് മാസത്തിനിടയില്‍ എട്ടാമത്തെ തവണയാണ് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. നോട്ട് പിന്‍വലിച്ചതിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കേല്‍ക്കുന്ന മറ്റൊരൂ ആഘാതമാണ് ഇത്. എത്രയും വേഗത്തില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ച ജനദ്രോഹനടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY