ഫ്‌ളെക്‌സി നിരക്ക് പിന്‍വലിക്കാത്തത്; റെയില്‍വെയുടെ തലതിരിഞ്ഞ തുഗ്ലക്ക് പരിഷ്‌ക്കാരം -വി.എം.സുധീരന്‍

189

തിരക്കേറിയ സമയത്ത് രാജധാനി , ശതാബ്ദി, തുരന്തോ തീവണ്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കുവര്‍ധന പിന്‍വലിക്കില്ലെന്ന റെയില്‍വെ മന്ത്രാലയത്തിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.സാധാരണ നിരക്കിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ നിരക്കുവര്‍ധനയുടെ ഏറ്റവും അധികമായ സാമ്പത്തിക ഭാരം താങ്ങേണ്ടി വരുന്നത് ദീര്‍ഘദൂര യാത്രക്കാരാണ്. ഈ തീരുമാനത്തിന്റെ പ്രധാന ഇരകള്‍ കേരളീയരാണ്.നീതികരിക്കാനാവാത്തതും തലതിരിഞ്ഞതുമായ തുഗ്ലക്ക് പരിഷ്‌ക്കാരമാണിത്.തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിനുപകരം യാത്രക്കാരെ ദുരിതത്തിലാക്കി ചൂക്ഷണം ചെയ്യുന്ന റെയില്‍വെ നടപടി പ്രതിഷേധാര്‍ഹമാണ്.റെയില്‍വെയുടെ ഈ ജനദ്രോഹ നടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY