ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സ് : ഉ​തു​പ്പ് വ​ര്‍​ഗീ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു

158

കൊ​ച്ചി : ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ മു​ഖ്യ പ്ര​തി കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഉ​തു​പ്പ് വ​ര്‍​ഗീ​സി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ള്‍ ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്താ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ഉ​തു​പ്പ് വ​ര്‍​ഗീ​സ് 50 ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി വ​യ്ക്ക​ണ​മെ​ന്ന പ്ര​ത്യേ​ക വ്യ​വ​സ്ഥ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ളം വി​ട്ടു പോ​ക​രു​ത്, പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം എ​ന്നീ വ്യ​വ​സ്ഥ​ക​ളും ജാ​മ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്ത വ​ക​യി​ല്‍ 300 കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മാ​ര്‍​ച്ച്‌ 29 നാ​ണ് ഉ​തു​പ്പ് വ​ര്‍​ഗീ​സ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.