പാകിസ്താന്‍ ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രം: യുഎസ് സെനറ്റ്

201

വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യ ആരോപിച്ചുകൊണ്ടിരിക്കെ ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ യുഎസ് സെനറ്റില്‍ പാക്സ്താനെതിരെ ആരോപണങ്ങള്‍.
പാകിസ്താന്‍ ഭീകരരെ ഉപയോഗിച്ച്‌ അഫ്ഗാനിസ്താനിലുള്ള അമേരിക്കന്‍ സൈനികരെ കൊന്നൊടുക്കുകയാണെന്നും അമേരിക്കക്കാരുടെ നികുതി പണം വാങ്ങി തങ്ങളെ വഞ്ചിക്കുകയാണെന്നും സെനറ്റംഗങ്ങള്‍ ആരോപിച്ചു.
പാക് നഗരങ്ങള്‍ ഭീകരര്‍ക്കുള്ള സുരക്ഷിത താവളങ്ങളാക്കി പാകിസ്താന്‍ മാറ്റിയെന്നും അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇവരെ ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്രരായി വിലസാന്‍ അനുവദിക്കുന്നുവെന്നും യുഎസ് സെനറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.പാകിസ്താന്‍ തുടര്‍ച്ചയായി ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നു. ഹഖാനി ഭീകരര്‍ എവിടെയാണുള്ളതെന്ന് പാകിസ്താനറിയാം. അവര്‍ക്ക് നേരെ യുഎസ് ആക്രമണം ഉണ്ടാകുമ്ബോഴെല്ലാം പാകിസ്താനില്‍ അവര്‍ക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും റിപ്പബ്ലിക്കന്‍ സെനറ്റംഗം ബോബ് കോക്കര്‍ പറയുന്നു.പാകിസ്താന്‍ താവളം നല്‍കിയിരിക്കുന്ന ഹഖാനി ഭീകരരാണ് അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നമ്മള്‍ പാകിസ്താനുമെന്നിച്ച്‌ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവരുടേത് ഇരട്ടത്താപ്പ് നയമാണ്. ഭീകരതയുടെ ദുര്‍ഭൂതത്തെ അവര്‍ പുറത്ത് വിടുകയും ഭീകരര്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്നുവെന്നും സെനറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY