യു​എ​സി​ല്‍ ആ​ന്ധ്രാ​സ്വ​ദേ​ശി​യും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു

280

മി​ഷി​ഗ​ൺ : യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് ഗു​ണ്ടു​ർ സ്വ​ദേ​ശി നാ​ഗ​രാ​ജു സു​രെ​പ​ള്ളി (31) ഇ​യാ​ളു​ടെ മ​ക​ൻ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. യു​എ​സി​ലെ മി​ഷി​ഗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച മി​ഷി​ഗ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഭാ​ര്യ​ക്കും കു​ട്ടി​ക്കു​മൊ​പ്പം ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​ലൊ​രാ​ൾ ക്ല​ബ് ഹൗ​സി​നു സ​മീ​പം ന​ട​ക്കു​മ്പോ​ൾ നീ​ന്ത​ൽ​കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. നാ​ഗ​രാ​ജു​വും കു​ട്ടി​യും നീ​ന്ത​ൽ​കു​ള​ത്തി​നു സ​മീ​പം ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. കു​ട്ടി മു​ച്ച​ക്ര സൈ​ക്കി​ളി​ൽ ആ​യി​രു​ന്നു. സൈ​ക്കി​ൾ മ​റി​ഞ്ഞ് കു​ട്ടി കു​ള​ത്തി​ൽ‌ വീ​ണ​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ നാ​ഗ​രാ​ജു​വും ഒ​പ്പം ചാ​ടി. എ​ന്നാ​ൽ നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത നാ​ഗ​രാ​ജു കു​ട്ടി​ക്കൊ​പ്പം മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

NO COMMENTS