ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല നിരോധിച്ചു

151

ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കി. പാന്‍മസാലയ്ക്ക് പുറമേ സര്‍ക്കാര്‍ ഓഫീസുകളില്‍ പുകയില, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളില്‍ മുറുക്കാന്‍ ചവച്ച് തുപ്പിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് മുഖ്യമന്ത്രി ജോലി സമയത്ത് പാന്‍ മസാല ഉപയോഗം വിലക്കാന്‍ കാരണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.