ലൈസൻസില്ലാത്ത കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് തടവും ഒരു ലക്ഷം രൂപ പിഴയും

262

തൃശൂർ : ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഉടമകൾക്ക് ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ അറിയിച്ചു. വിവാഹത്തിനും മറ്റ് വിശേഷ ങ്ങൾക്കും കാറ്ററിംഗ് എൽപിക്കുമ്പോൾ കാറ്ററിംഗ് ടീമിന് എഫ്എസ്എസ്എ ലൈസൻസ് തന്നെയാണെന്ന് ഉറപ്പാ ക്കണം.

ലൈസൻസൻ നമ്പർ 1 എന്നക്കത്തിലും രജിസ്‌ട്രേഷൻ നമ്പർ 2 എന്നക്കത്തിലും ആണ് തുടങ്ങുന്നത്. വിവാഹ ഹാളു കൾ, ഓഡിറ്റോറിയം, ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നവർ നിർബന്ധമായും എഫ്എസ്എസ്എ ലൈസൻസ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കാറ്ററിംഗ് യൂണിറ്റ് ഏൽപ്പിക്കുമ്പോൾ നിർബന്ധമായും ജിഎസ്ടി ബിൽ വാങ്ങണം.

കാറ്ററിംഗ് യൂണിറ്റിന് സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ സ്വന്തമായി സ്ഥാപനം ഉണ്ടായിരിക്കേണ്ടതും സ്വന്ത മായി ജോലിക്കാർ വേണ്ടതും പാകം ചെയ്യാനുളള പാത്രങ്ങൾ, സാമഗ്രികൾ എന്നിവ വേണ്ടതുമാണ്. കാറ്ററിംഗ് യൂണിറ്റിലെ വെളളം പരിശോധിച്ച് സർട്ടിഫിക്കറ്റ് സൂക്ഷിച്ച് ആവശ്യമായ സമയത്ത് ഹാജരാക്കണം. കാറ്ററിംഗ് യൂണിറ്റിലെ ജോലിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും സ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതും ആവശ്യ മായ സമയത്ത് ഹാജാരാക്കേണ്ടതുമാണ്.

NO COMMENTS