സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് 11 മു​ത​ല്‍

115

തി​രു​വ​ന​ന്ത​പു​രം: മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നും ഒ​രാ ഴ്ച​യ്ക്കു​ള്ളി​ല്‍ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. കേ​ന്ദ്രീ​കൃ​ത മൂ​ല്യ നി​ര്‍​ണ​യ​മി​ല്ല. പ​ക​രം അ​ധ്യാ​പ​ക​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന് മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്ത​ണം. ഇ​ത് ഈ ​മാ​സം 20 ന് ​ആ​രം​ഭി​ക്ക​ണം. കൂ​ടാ​തെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​സൈ​ന്‍​മെ​ന്‍റു​ക​ളും ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

പ​രീ​ക്ഷ​യെ കു​റി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​ക​ണം. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്ര​റി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന മു​ന്‍​ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം പ​രീ​ക്ഷ ന​ട​ത്തി​പ്പ് ക്ര​മീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗ​വും മു​ന്‍ കേ​ര​ളാ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​മാ​യ ഡോ. ​ബി ഇ​ക്ബാ​ലാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ന്‍. അ​ധ്യാ​യ​ന ന​ഷ്ട​വും പ​രീ​ക്ഷ ന​ട​ത്തി​പ്പും ക്ര​മീ​ക​രി​ക്കാ​നാ​ണ് സ​മി​തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് ആ​റം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.

NO COMMENTS