ഏക വ്യക്തിനിയമത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടന അട്ടിമറിക്കാന്‍ നീക്കം : ഹൈദരലി ശിഹാബ് തങ്ങള്‍

213

മലപ്പുറം• ഏക വ്യക്തിനിമയത്തിന്‍റെ പേരു പറഞ്ഞ് ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പലതരം ഒളിയജണ്ടകളും ഗൂഢാലോചനയും അതിനു പിന്നിലുണ്ട്. മുത്തലാഖിന്‍റെ പേരില്‍ ശരീഅത്തിനെതിരെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്. ബഹുസ്വരതയും മതനിരപേക്ഷതയും തിരിച്ചറിഞ്ഞ നേതാക്കള്‍ തയാറാക്കിയ രാജ്യത്തിന്റെ ഭരണഘടനയെ മാറ്റിമറിക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. സമസ്തുടെ പ്രധാനനേതാക്കളെല്ലാം പൊതുയോഗത്തില്‍ പങ്കെടുത്തു.