വിദ്യാര്‍ത്ഥിയെ ബസ് കണ്ടക്ടര്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

199

പാലക്കാട്: ഷൊര്‍ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികചൂഷണത്തിന് ഇരയാക്കിയ ബസ് കണ്ടക്ടറ്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ ചുമത്തിയാണ് കേസെുത്തിരിക്കുന്നത്.ഷൊര്‍ണൂരില്‍ നിന്നും പാലക്കാട് പുതുശ്ശേരിയിലേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസില്‍ വച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി ലൈംഗികചൂഷണത്തിനിരയായത്. തിരക്ക് കുറവായിരുന്ന ബസില്‍ കുട്ടിയുടെ സമീപം ചെന്നിരുന്ന് ബസ് കണ്ടക്ടറാണ് കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരം പറയുകയും തുടര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. കണ്ടക്ടര്‍ കരിക്കാട് അക്കിക്കാവ് സ്വദേശിയായ അബ്ദുല്‍ ജലീലിനെതിരയാണ് കേസ്.പീഡിപ്പിച്ചപ്പോള്‍ പ്രതിഷേധിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും കണ്ടക്ടര്‍ കുട്ടിയെ ബലമായി പിടിച്ചിരുത്തിയെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. പോക്സോ ചുമത്തി കേസ് രജി്റ്റര്‍ ചെയ്തു. ചാലിശ്ശേരി പൊലീസാണ് കേസ് തുടര്‍ന്നന്വേഷിക്കുക.

NO COMMENTS

LEAVE A REPLY