ഗസലിനെ സാധാരണക്കാരിൽ എത്തിച്ച കലാകാരനായിരുന്നു ഉമ്പായി

282
ഉമ്പായി അനുസ്മരണവും ഗസല്‍ സന്ധ്യയും

തിരുവനന്തപുരം: ഗദ്യത്തെ ആരോഹണ അവരോഹണ ക്രമത്തിൽ അടുക്കോടെ ഹൃദയസ്പർശിയായ ഗസലാക്കി മാറ്റുവാൻ കഴിഞ്ഞ അനുഗ്രഹീത കലാകാരനായിരുന്നു ഉമ്പായി എന്ന് ദേശമംഗലം രാമകൃഷ്ണൻ. എലിറ്റ ബുക്സ് സംഘടിപ്പിച്ച ഉമ്പായി അനുസ്മരണവും ഗസൽ സന്ധ്യയും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശികം രഘുനാഥൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗസലിനെ അതിന്റെ കാവ്യാംശം നഷ്ടപ്പെടാതെ മലയാളീകരിച്ചു എന്നതാണ് ഉമ്പായിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് ഈ കൂട്ടായ്മ അവലോകനം ചെയ്തു. ഉമ്പായിയുടെ നിത്യസ്മാരകമയി അദ്ദേഹത്തിന്റെ ഗസലുകൾ നിലനിൽക്കുമെന്നും മറ്റൊരു സ്മാരകവും അതിനു പകരമാകില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് നടന്ന ഗസൽ സന്ധ്യയിൽ ഗായകൻ എ. ജയചന്ദ്രൻ ഗസലുകൾ ആലപിച്ചു. സബീർ തിരുമല, പേട്ട വിജയൻ, സുകു പാൽകുളങ്ങര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

NO COMMENTS