നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക – എന്ന പ്രമേയത്തിൽ മുസ്ലീം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനo സംഘടിപ്പിച്ചു

96

കാസറകോട് : നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക’ എന്ന പ്രമേയത്തിൽ മുസ്ലീം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രതിനിധി സമ്മേളനവും വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് അനുമോദന യോഗവും സംഘടിപ്പിച്ചു. സമ്മേളന ത്തിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കാപ്പില്‍ കെ ബി എം ശരീഫ് നിർവഹിച്ചു.

എം എച്ച് മുഹമ്മദ്കുഞ്ഞി മാങ്ങാട്, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, അസ്‌ലം കീഴൂര്‍, ടി കെ ഹസീബ്, ആഷിഖ് റഹ്മാന്‍, ഹാഷിം പടിഞ്ഞാര്‍, ആബിദ് മാങ്ങാട്, ബഷീര്‍ പാക്യാര, അസീസ് പള്ളം എന്നിവര്‍ സംസാരിച്ചു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ എം എ റഹ്മാന്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി.

NO COMMENTS