യുഡിഎഫ് കൗൺസിലറെ വെട്ടി പരിക്കേൽപ്പിച്ചു

42

മഞ്ചേരി: മഞ്ചേരി നഗരസഭയിലെ യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ വെട്ടി പരിക്കേൽപ്പിച്ചു. പയ്യനാട് താമരശ്ശേരിയിൽ വെച്ചാണ് സംഭവം.കാറിൽ സഞ്ചരിക്കുകയായിരുന്ന അബ്‌ദുൾ ജലീലിനെ ബൈക്കിലെത്തിയ സംഘമാണ്‌ വെട്ടിയത്‌. തലക്കും നെറ്റിക്കും ഗുരുതരമായി വെട്ടേറ്റ ജലീലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS