മഞ്ചേശ്വരത്ത് യു ഡി.എഫ്‌ സ്ഥാനാർഥി എം.സി.ഖമറുദ്ദീന്‍ 6601 വോട്ടുകൾക്കു മുന്നിൽ – കോന്നിയിൽ കെ സുരേന്ദ്രന്‍ എരിഞ്ഞടങ്ങി

99

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യു ഡി.എഫ്‌ സ്ഥാനാർഥി എം.സി.ഖമറുദ്ദീന്‍ 6601 വോട്ടുകൾക്കു മുന്നിൽ എം.സി.ഖമറുദ്ദീന്‍ ഏകപക്ഷീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കെ സുരേന്ദ്രൻ വിജയ പ്രതീക്ഷയില്‍ തന്നെയാണ്.

കോന്നിയിലെ 9 മുതല്‍ 15 വരെ ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്‍ മലയാലപുരയില്‍ മുന്നിട്ട് നിന്നിരുന്നു രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫായിരുന്നു. കോന്നിയിലെ ആദ്യ റൗണ്ട് വോട്ടെണ്ണി കഴിയുമ്പോൾ യുഡിഎഫ് മുന്നിട്ട് നിന്നെങ്കിലും അയ്യായിരത്തിലധികം വോട്ടിന് കെയു ജനീഷ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നു. എപ്പോഴും യുഡിഎഫിനെ തുണച്ച മയിലപ്ര ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിന് ഒപ്പം തന്നെ നിലകൊണ്ടു.

കോന്നിയില്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയ കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. ജാതി രാഷ്ട്രീയമായിരുന്നു യുഡിഎഫും എന്‍ഡിഎയും പ്രചാരണ ആയുധമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ ശബരിമല വിഷയമാണ് മുന്നോട്ട് വെക്കുന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിനും ശബരിമല വിഷയം ചര്‍ച്ച ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ ബിജെപി മുന്നോട്ട് വെച്ച ശബരിമല വിഷയം കോന്നിയിലെ ഉപതിരഞ്ഞെടുപ്പില്‍ ഏശിയില്ലെന്നതാണ് കാണാന്‍ സാധിക്കുന്നത്. കോന്നി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ട കാഴ്ചയാണ് കണ്ടത്.

2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആര്‍ സനല്‍‌കുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അടൂര്‍ പ്രകാശഅ നാലാം വിജയം നേടിയിരുന്നത്. 2016ല്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തില്‍ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748 ആയിരുന്നു. പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നെത്തിയത്.

വോട്ടു കണക്കുകളില്‍ തികഞ്ഞ ബോധ്യത്തോടെയായിരുന്നു യുഡിഎഫും എല്‍ഡിഎഫും ഇത്തവണ കരുനീക്കം നടത്തിയത്. ജില്ലയില്‍ കോണ്‍ഗ്രസിനെ നയിച്ചു തഴക്കമുള്ള പി മോഹന്‍രാജിനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പുതുമുഖമാണെങ്കിലും നഗരസഭാധ്യക്ഷനായും കൗണ്‍സിലറായും 23 വര്‍ഷത്തെ അനുഭവപരിചയമുണ്ട് പി മോഹന്‍ രാജിന്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഡിവൈഎഫ്‌ഐ നേതാവായ കെയു ജനീഷാണ്. 2010ല്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചുജയിച്ചിട്ടുമുണ്ട് ജനീഷ്. ഇടത് ക്യാമ്ബ് വിജയ പ്രതീക്ഷയില്‍ തന്നെയാണ്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബിജെപി രംഗത്തിറക്കിയത്.

NO COMMENTS