യു.എസ്.എ – ഇക്വഡോര്‍ ക്വാര്‍ട്ടര്‍

154

ന്യൂജെഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിന് തകര്‍പ്പന്‍ ജയം. ഹെയ്തിയെ മടക്കമില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ഇക്വഡോര്‍ ക്വാര്‍ട്ടര്‍റില്‍ യു.എസ്.എ.യെ നേരിടാന്‍ യോഗ്യത നേടിയത്.
പതിനൊന്നാം മിനിറ്റില്‍ എന്നര്‍ വലെന്‍സിയയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 20-ാം മിനിറ്റില്‍ ജെയ്മി അയോവി ലീഡുയര്‍ത്തി. 57-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ നൊബോവൊയും 78-ാം മിനിറ്റില്‍ അന്റോണിയോ വലെന്‍സിയയും വല ചലിപ്പിച്ചു.