സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ വാ​യ്പ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

117

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ വാ​യ്പ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം നി​യ​മ​പ​ര​മാ​യി നേ​രി​ടും. വാ​യ്പ ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ്കോ, റ​ബ​ര്‍ മാ​ര്‍​ക്ക്, മാ​ര്‍​ക്ക​റ്റ് ഫെ​ഡ് എ​ന്നീ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 306.75 കോ​ടി രൂ​പ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ലു​മാ​യി വാ​യ്പാ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്നു. ഈ ​തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​തീ​ര്‍​ത്ത​ത്.

വാ​യ്പാ ബാ​ധ്യ​ത സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​തീ​ര്‍​ത്ത​തു വ്യ​ക്ത​മാ​യ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.എ​ന്നാ​ല്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ തു​ക സ​ര്‍​ക്കാ​രി​നു തി​രി​ച്ചു ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ തി​രു​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിരുന്നു.

NO COMMENTS