നടി ഷം​​​നകാ​​​സി​​​മി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തിയ കേസിൽ ര​​​ണ്ടുപേ​​​ര്‍ കൂ​​​ടി പി​​​ടി​​​യി​​​ല്‍

61

കൊ​​​ച്ചി : ന​​​ടി ഷം​​​ന കാ​​​സി​​​മി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു പേ​​​ര്‍ കൂ​​​ടി പി​​​ടി​​​യി​​​ല്‍ . ഇ​​​തോ​​​ടെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ​​വ​​​രു​​​ടെ എ​​​ണ്ണം 12 ആ​​​യി .സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​രം വാ​​​ഗ്ദാ​​​നം ചെ​​​യ്തു യു​​​വ​​​തി​​​ക​​​ളെ പാ​​​ല​​​ക്കാ​​​ട്ട് മു​​​റി​​​യി​​​ല്‍ പൂ​​​ട്ടി​​​യി​​​ട്ടു പ​​​ണ​​​വും സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ക​​​വ​​​ര്‍​ന്ന കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ് . കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജാ​​​ഫ​​​ര്‍ സാ​​​ദി​​​ഖ് (27), ന​​​ജീ​​​ബ് രാ​​​ജ (27) എ​​​ന്നി​​​വ​​​രാ​​​ണ് പോ​​​ലീ​​​സിന്റെ പിടിയിലായത് . ന​​​ജീ​​​ബ് രാ​​​ജ ക​​​ണ്ണ​​​ന്‍ എ​​​ന്ന പേ​​​രി​​​ലും ജാ​​​ഫ​​​ര്‍ സാ​​​ദി​​​ഖ് ഋ​​​ഷി എ​​​ന്ന പേ​​​രി​​​ലു​​​മാ​​​ണ് യു​​​വ​​​തി​​​ക​​​ളെ ഇവര്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്. പ​​​ണം ത​​​ട്ടു​​​ന്ന സം​​​ഘ​​​ത്തെ സ​​​ഹാ​​​യി​​​ച്ച​​​തി​​​നാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് .