പോലീസുകാർക്കുളള ദ്വിദിന പരിശീലന പരിപാടി

96

തൃശൂർ : വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർമാർക്കുളള ദ്വിദിന ഓറിയന്റേഷൻ പരിപാടിക്ക് ഇന്ന് (ജൂലൈ 26) രാവിലെ 10 ന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ തുടക്കമാവും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, സെക്രട്ടറി സബ് ജഡ്ജ് കെ വി റോയി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പത്മിനി ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.

NO COMMENTS