ദ്വിദിന പരിശീലന ക്യാമ്പ്

148

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യുക്കേഷൻ ടെക്നോളജിയുടെ സഹകരണത്തോടുകൂടി പട്ടികജാതിയിൽനിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽ പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) പ്ലസ് ടു പാസ്സായ 50 വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ജൂൺ നാലിനും, അഞ്ചിനും കരിയർ ഗൈഡൻസ്, പേഴ്സണാലിറ്റി ഡവലപ്മെന്റ് എന്നീ വിഷയങ്ങളിൽ കോട്ടയത്ത് പരിശീലന ക്യാമ്പ് നടത്തുന്നു.

താമസവും ഭക്ഷണവും സൗജന്യമാണ്. കുട്ടികൾക്ക് യാത്രാബത്തയ്ക്ക് അർഹത ഉണ്ടായിരിക്കും. പരിശീലന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റ് കോപ്പി, പ്ലസ് ടു സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി ഓൺലൈനായോ, വാട്ട്സ് ആപ്പ് മുഖേനയോ, തപാൽ മാർഗ്ഗമോ, നേരിട്ടോ മെയ് 31നു മുൻപായി അയക്കണം. വിലാസം : പ്രോഗ്രാം കോ-ഓർഡിനേറ്റർ, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, നാഗമ്പടം, കോട്ടയം. ഫോൺ: 0481 -2564304, 8943879934, വാട്ട്സ് ആപ്പ് നമ്പർ: 8943879934, ഇ-മെയിൽ ksdccandrc@gmail.com.

NO COMMENTS