സ്ഥാനങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും സങ്കടമില്ലെന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി

162

ചേര്‍ത്തല • സ്ഥാനങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും സങ്കടമില്ലെന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയ പാര്‍ട്ടി വളര്‍ത്തുകയാണ് പ്രധാനം. കുറെ സ്ഥാനമാനങ്ങള്‍ കിട്ടുക മാത്രമല്ല ലക്ഷ്യം. സ്ഥാനം ആഗ്രഹിച്ചല്ല ബിഡിജെഎസ് എന്‍ഡിഎയില്‍ വന്നത്. ബിഡിജെഎസ് സ്ഥാപകദിനമായ അടുത്തമാസം അഞ്ചിന് അങ്കമാലിയില്‍ നടത്തു. കണ്‍വന്‍ഷനില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രം, നയം, പരിപാടി എന്നിവയും പ്രഖ്യാപിക്കും. കൂടാതെ വനിതാ, യുവജന, വിദ്യാര്‍ഥി, ട്രേഡ് യൂണിയനുകളുടെ രൂപീകരണവും നടത്തും. ചേര്‍ത്തലയില്‍ നടന്ന നിയോജകമണ്ഡലം, ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന കൗണ്‍സിലിനും രൂപമായി. ഇനി പാര്‍ട്ടിക്ക് കേന്ദ്ര കമ്മിറ്റി ഉണ്ടാവില്ലെന്നും സംസ്ഥാന കൗണ്‍സിലാണുണ്ടാവുകയെന്നും തുഷാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY